ഡാറ്റാ എൻട്രി ജോലിക്ക് ഓൺലൈൻ അഭിമുഖമെന്ന പേരിൽ കെണിയൊരുക്കി; യുവതിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണി; പ്രതി പിടിയിൽ

Published : May 25, 2026, 09:54 AM IST
Arrested

Synopsis

ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ അഭിമുഖത്തിനിടെ യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവിനെ കൊച്ചി സിറ്റി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയായ സിദ്ദിഖ് എസ് സലിമാണ് പിടിയിലായത്. ഇയാൾ ചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തി.

കൊച്ചി: ഓൺലൈനായി ജോലിക്കുളള അഭിമുഖം നടത്തുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിലായി. തിരുവനന്തപുരം വർക്കല കോട്ടുമൂല സ്വദേശി സജന മൻസിലിൽ സിദ്ദിഖ് എസ് സലിം(27) നെ കൊച്ചി സിറ്റി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു.

ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് പ്രതി യുവതിയെ ഓൺലൈൻ അഭിമുഖത്തിന് വിളിപ്പിച്ചതെന്ന് കൊച്ചി സിറ്റി വനിതാ പൊലീസ് അറിയിച്ചു. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈപ്പറ്റിയെന്നാണ് കേസ്. പിന്നീട് ഇവ ടെലഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാസർഗോഡ് പൊയിനാച്ചി മയിലാട്ടിയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ പ്ലാന്റ് ആക്ഷൻ കമ്മിറ്റി ഉപരോധിക്കുന്നു
ബസ് സ്റ്റാന്റ് കെട്ടിടത്തിൽനിന്ന് ശബ്ദം, ഓടിമാറി യാത്രക്കാരന്‍; കോണ്‍ക്രീറ്റ് പാളികള്‍ തലയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്