മലപ്പുറത്ത് സ്വകാര്യബസില്‍ യാത്ര ചെയ്യവേ 13കാരനെ അടുത്തിരുത്തി ലൈംഗികാതിക്രമം; 49 കാരൻ പിടിയില്‍

Published : Sep 30, 2025, 02:51 PM IST
man arrested for sexual abuse case

Synopsis

കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കൾ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

മലപ്പുറം: സ്വകാര്യബസില്‍ യാത്ര ചെയ്ത 13കാരനെ അടുത്തിരുത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കല്‍ അലി അസ്‌കര്‍ പുത്തലന്‍ (49) എന്നയാളെയാണ് കൊണ്ടോട്ടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. 20ന് വൈകിട്ട് കിഴിശ്ശേരിയില്‍ നിന്ന് ബസ് കയറിയ കുട്ടിയെയാണ് പ്രതി അടുത്തു വിളിച്ചിരുത്തി ഉപദ്രവിച്ചത്. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കൾ ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയായിരുന്നു. ചൈൽഡ് ലൈൻ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

പ്രതി ആരാണെന്ന് കുട്ടിക്ക് അറിയാത്തതും ബസില്‍ സിസി ടിവി ക്യാമറ ഇല്ലാഞ്ഞതും അന്വേഷണം ദുഷ്‌കരമാക്കി. കിഴിശ്ശേരി മുതല്‍ മഞ്ചേരി വരെയുള്ള ബസ് സ്റ്റോപ്പുകളിലെ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വയനാട് മേപ്പാടിക്കടുത്തുള്ള പുതിയ ജോലിസ്ഥലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ 2020ല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ വിചാരണ നേരിടുകയാണ്. ഇയാളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ