Latest Videos

പൊതിയിൽ കുപ്പിയും വെള്ളവും, ടച്ചിങ്സ് ചെമ്മീൻ റോസ്റ്റ്, മൂവാറ്റുപുഴ സബ്ജയിൽ മതിൽ കടന്ന് പറന്നെത്തി, അറസ്റ്റ്

By Web TeamFirst Published Apr 17, 2024, 11:32 PM IST
Highlights

ജയിൽ വളപ്പിന് വെളിയിൽ നിന്നും കോമ്പൗണ്ട് വാളിന് മുകളിൽക്കൂടി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു. 

കൊച്ചി: മൂവാറ്റുപുഴ സ്പെഷൽ സബ്ജയിലിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കളടങ്ങിയ പായ്ക്കറ്റുകൾ എറിഞ്ഞ് കൊടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്എംടി  കോളനി കുന്നത്ത് കൃഷ്ണകൃപാ വീട്ടിൽ വിനീത് (32)നെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. 

ഒരു പൊതിയിൽ മദ്യവും മിനറൽ വാട്ടറും അടങ്ങുന്ന ഓരോ കുപ്പിയും, മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡിയും, മൂന്നാമത്തെ പൊതിയിൽ ഒരു ലാമ്പും 7 പായ്ക്കറ്റ് ചെമ്മീൻ റോസറ്റും ആണുണ്ടായിരുന്നത്. ജയിൽ വളപ്പിന് വെളിയിൽ നിന്നും കോമ്പൗണ്ട് വാളിന് മുകളിൽക്കൂടി അകത്തേക്ക് വലിച്ചെറിയുകയായിരുന്നു. 

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അടുക്കളയുടെ പിൻഭാഗത്താണ് പൊതികൾ വന്ന് വീണത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് ഇൻസ്പെക്ടർ ബികെ അരുൺ, സബ് ഇൻസ്പെക്ടർ വിഷ്ണു രാജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

രഹസ്യവിവരം, നിരീക്ഷണം: ഒടുവില്‍ 'അമ്പിളി' പിടിയില്‍, കണ്ടെടുത്തത് ഒന്നര കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!