മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസ് പിടിയിൽ

Published : Jul 13, 2026, 09:25 PM IST
arrest

Synopsis

കൊല്ലത്ത് മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി ഇരവിപുരം സ്വദേശിയായ യുവാവ് എക്സൈസ് പിടിയിലായി.

കൊല്ലം: മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസ് പിടിയിൽ. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസിന്റെ പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 6200 ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകളും ഇയാളിൽ നിന്നും കണ്ടെടുത്തു. പകൽ 2.20യോടെ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ നിന്നാണ് ലഹരി ഗുളികകളുമായി പ്രതി പിടിയിലായത്. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഷെഫീഖ് ബി, പ്രിവന്റിവ്‌ ഓഫീസർ ദിലീപ്കുമാർ.P, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ മിനേഷ്യസ്. ബിനുലാല്‍ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ. ജി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് പരിശോധനയിൽ പരാജയപ്പെട്ട ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ നന്നാക്കാന്‍ വന്ന യുവാവിനെ ആക്രമിച്ച് കവർച്ച, 2 പേർ അറസ്റ്റില്‍