രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വാടക വീട്ടിലെത്തി, പരിശോധനയില്‍ പിടികൂടിയത് എംഡിഎംഎ

Published : Jun 13, 2025, 02:15 PM IST
kerala police

Synopsis

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അബു താഹീറിന്‍റെ വീട്ടിൽ പരിശോധന നടത്തിയത്.

തൃശൂർ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. പുവ്വത്തൂർ കാക്കശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന അബുതാഹിർ (25) നെയാണ് എംഡിഎംഎയുമായി പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം തൂക്കം വരുന്ന വിപണിയിൽ 6000 രൂപയോളം വില വരുന്ന സിന്തറ്റിക് ഡ്രഗാണ് പിടികുടിയത്.

പാവറട്ടി എസ്ഐ ടി.സി അനുരാജ്, റെജിൻ രാജ്, സിപിഒ മാരായ ജയകൃഷ്ണൻ, വിനീത്, ഡിജിൻ, ജിനൂപ്, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വധശ്രമ കേസടക്കം വാടാനപ്പള്ളി, പാവറട്ടി സ്റ്റേഷനുകളിലായി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അബു താഹീറിന്‍റെ വീട്ടിൽ പരിശോധന നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി