യുവാവിന്റെ മരണത്തിൽ സഹോദരന് സംശയം; ഖബറടക്കത്തിന് തൊട്ടുമുമ്പ് പോസ്റ്റ്‌മോർട്ടത്തിനയച്ചു 

Published : Nov 25, 2023, 12:16 PM IST
യുവാവിന്റെ മരണത്തിൽ സഹോദരന് സംശയം; ഖബറടക്കത്തിന് തൊട്ടുമുമ്പ് പോസ്റ്റ്‌മോർട്ടത്തിനയച്ചു 

Synopsis

മരിച്ച സക്കീറിന്റെ ഭാര്യാപിതാവിനെ രണ്ട് മാസം മുമ്പ് മകളുടെ വീട് സന്ദർശിക്കുന്നതിനിടെ പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്ന വിഷയമടക്കം സൂചിപ്പിച്ചാണ് സഹോദരൻ പരാതി നൽകിയിരുന്നത്.

മലപ്പുറം: പരപ്പനങ്ങാടിയിൽ സഹോദരന്റെ പരാതിയെ തുടർന്ന് ഖബറടക്കത്തിന് മിനിറ്റുകൾക്ക് മുമ്പ് യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു. പരപ്പനങ്ങാടി പനയത്ത് പള്ളിക്ക് സമീപത്തെ പട്ടണത്ത് സക്കീറിന്റെ (43) മൃതദേഹമാണ് സഹോദരൻ ഫൈസലിന്റെ പരാതിയിൽ പോസ്റ്റ് മോർട്ടം നടത്തിയത്. ദിവസങ്ങൾക്ക് മുമ്പ് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സക്കീർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11ന് പനയത്തിൽ സക്കീർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കാൻ ബന്ധുക്കളും മറ്റും തയാറായി നിൽക്കുന്നതിനിടെയാണ് പരപ്പനങ്ങാടി പൊലീസിൽ പരാതിയെത്തിയത്. അന്ത്യകർമങ്ങൾക്ക് പള്ളിയിലെത്തിയവർ ഇതോടെ പിരിഞ്ഞുപോയി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്‌മോർട്ട ശേഷം സന്ധ്യയോടെ പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

മരിച്ച സക്കീറിന്റെ ഭാര്യാപിതാവിനെ രണ്ട് മാസം മുമ്പ് മകളുടെ വീട് സന്ദർശിക്കുന്നതിനിടെ പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്ന വിഷയമടക്കം സൂചിപ്പിച്ചാണ് സഹോദരൻ പരാതി നൽകിയിരുന്നത്. പിതാവ്: മരക്കാർ. ഭാര്യ: സജ്‌ന. മക്കൾ: ഫാത്തിമ, ഫൗസാന

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്