വീട്ടില്‍നിന്ന് വിളിച്ചിറക്കി മര്‍ദ്ദനം; യുവാവിനെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published : Sep 28, 2026, 03:54 PM IST
Arrest

Synopsis

മലപ്പുറം മൂക്കുതലയിൽ മുൻവിരോധത്തെ തുടർന്ന് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തിരിക്കുന്നത്.

മലപ്പുറം: മുന്‍വിരോധത്തെ തുടര്‍ന്ന് യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മൂക്കുതല കാവില്‍പാടം കുളത്തിന് സമീപം ഈ മാസം 22നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. മൂക്കുതല സ്വദേശി വെന്നില വളപ്പില്‍ അഫ്‌സലിനാണ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂക്കുതല സ്വദേശികളായ ജിതിന്‍ (25), നിഹാല്‍ (18), മുഹമ്മദ് ഹാദിഫ് (19), രാഹുല്‍ (25) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്‌സലിനെ മുന്‍വിരോധം തീര്‍ക്കുന്നതിനായി വീട്ടില്‍നിന്ന് വിളിച്ചുവരുത്തിയ ശേഷം അഞ്ചുപേരടങ്ങുന്ന സംഘം കാവില്‍പാടം കുളത്തിന് സമീപത്തുവച്ച് മര്‍ദിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി.

ആക്രമണത്തില്‍ പരിക്കേറ്റ അഫ്‌സല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ആക്രമണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് ചങ്ങരംകുളം എസ്.ഐ ജിതിന്‍ വാസ് അറിയിച്ചു.പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂവായിരം രൂപയ്ക്ക് വാങ്ങി 30,000 രൂപയ്ക്ക് കേരളത്തിൽ വിൽപ്പന; പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ആലുവയിൽ പിടിയിൽ
പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകള്‍ ലക്ഷ്യം, മൊബൈൽ ഫോൺ മോഷ്ടിക്കുന്ന നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍