യുവതിയുടെ നഗ്നഫോട്ടോ ബന്ധുക്കൾക്ക് അയച്ച് 10 ലക്ഷം ആവശ്യപ്പെട്ട് ഭീഷണി; വിദേശത്തായിരുന്ന യുവാവ് അറസ്റ്റിൽ

Published : Jul 20, 2024, 07:53 AM IST
യുവതിയുടെ നഗ്നഫോട്ടോ ബന്ധുക്കൾക്ക് അയച്ച് 10 ലക്ഷം ആവശ്യപ്പെട്ട് ഭീഷണി; വിദേശത്തായിരുന്ന യുവാവ് അറസ്റ്റിൽ

Synopsis

ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ആഷിഖ് എത്തിയ വിവരം എയർപോർട്ട് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.

കൽപ്പറ്റ: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടെന്ന കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് കൈതപ്പൊയില്‍  സ്വദേശി ആഷിക്കിനെ (29) ആണ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം,ആഷിഖ് എത്തിയ വിവരം എയർപോർട്ട് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. 

2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും നമ്പറിലേക്ക് ആഷിക്ക് വാട്‌സ്ആപ്പ് വഴി നഗ്ന ഫോട്ടോ അയച്ചുകൊടുത്തത്. പത്ത് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എസ് എച്ച് ഒ കെ എസ് അജേഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരവിന്ദാക്ഷൻ, ഷമീർ, ചന്ദ്രകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്പാ സെന്‍ററിൽ പോക്കറ്റ് ത്രാസ്, വിനോദ സഞ്ചാരികൾക്ക് തൂക്കിവിൽപ്പന; റെയ്ഡിൽ എംഡിഎംഎ കയ്യോടെ പിടികൂടി പൊലീസ്
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ