ബംഗളൂരുവിൽ നിന്ന് വന്ന യുവാവ്; തലശ്ശേരിയിൽ പിടിയിലായത് എംഡിഎംഎയുമായി, കൊല്ലത്ത് കഞ്ചാവും പിടിച്ചു

Published : Feb 21, 2025, 12:33 PM IST
ബംഗളൂരുവിൽ നിന്ന് വന്ന യുവാവ്; തലശ്ശേരിയിൽ പിടിയിലായത് എംഡിഎംഎയുമായി, കൊല്ലത്ത് കഞ്ചാവും പിടിച്ചു

Synopsis

കണ്ണൂർ ചിറക്കൽ സ്വദേശി ആകാശ് കുമാർ കെ പി (26) ആണ് 4.87 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്

കണ്ണൂര്‍: തലശ്ശേരിയിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചിറക്കൽ സ്വദേശി ആകാശ് കുമാർ കെ പി (26) ആണ് 4.87 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻരാജും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ സുബീഷ് പി പി, സരിൻരാജ്, പ്രിയേഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ സുരാജ് എം എന്നിവരുമുണ്ടായിരുന്നു.

അതേസമയം, കൊല്ലം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ 1.215 കിലോഗ്രാം കഞ്ചാവുമായി വടക്കേവിള സ്വദേശി അൻഷാദ് എന്നയാളെ അറസ്റ്റ് ചെയ്തു. സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വിധു കുമാർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിരാം, ജോജോ, ജൂലിയൻ ക്രൂസ്, അജിത്ത്, അനീഷ്, സൂരജ്, ബാലുസുന്ദർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി
കോസ്റ്റൽ പൊലീസിനായുള്ള ബെർത്ത് നിർമ്മാണം നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി തകർന്ന് വീണു, ഹാർബറിൽ ഗർത്തം രൂപപ്പെട്ടു