വ്യാജമദ്യ നിർമ്മാണം; ഇടുക്കിയില്‍ അറസ്റ്റ് ഭയന്ന് വൃദ്ധന്‍ ആത്മഹത്യ ചെയ്തു

Published : May 17, 2020, 03:36 PM IST
വ്യാജമദ്യ നിർമ്മാണം; ഇടുക്കിയില്‍ അറസ്റ്റ് ഭയന്ന് വൃദ്ധന്‍ ആത്മഹത്യ ചെയ്തു

Synopsis

കഴിഞ്ഞ ദിവസം മാത്യുവിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കോട കണ്ടെത്തിയിരുന്നു.  

ഇടുക്കി: ഏലപ്പാറയിൽ വ്യാജമദ്യ നിർമ്മാണക്കേസിൽ അറസ്റ്റ് ഭയന്ന് വൃദ്ധൻ ആത്മഹത്യ ചെയ്തു. ഏലപ്പാറ കിഴക്കേ ചെമ്മണ്ണ് സ്വദേശി മാത്യുവാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം മാത്യുവിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കോട കണ്ടെത്തിയിരുന്നു.

ഇയാളെ പിടികൂടാനാവാത്തതിനാൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് ബന്ധുക്കളോട് പറഞ്ഞേൽപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ മാത്യുവിനെ വീട്ടിൽ വിഷം കഴിച്ച നിലയിൽ മക്കൾ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി