തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Published : Jun 02, 2019, 09:03 AM IST
തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Synopsis

ശനിയാഴ്ച്ച രാത്രി 11.15 ഓടെയായിരുന്നു അപകടം. മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

തൃശൂര്‍: കയ്പമംഗലം കൊപ്രക്കളത്ത് ദേശീയപാതയില്‍ കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ചാവക്കാട്  സ്വദേശി കടപ്പുറം കണ്ണംമൂട് ബിസ്മി ഹാളിനടുത്ത് മണത്തലവീട്ടിൽ നാരായണന്‍റെ മകൻ ഷനു ദാസ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേറ്റുവ പൊതുവാപറമ്പിൽ ഉദയന്‍റെ മകൻ വിഷ്ണു (24), മറ്റൊരു കാറിലുണ്ടായിരുന്ന പടിഞ്ഞാറെ വെമ്പല്ലൂർ വടക്കേടത്ത് വീട്ടിൽ സുരബ് (45) ഭാര്യ കൈതക്കാട്ട് പ്രഭിത എന്നിവരെ പരിക്കുകളോടെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച രാത്രി 11.15 ഓടെയായിരുന്നു അപകടം. കാറുകൾ നേർക്ക് നേർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഷനുദാസിനെ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച സംഭവം പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആരോപണം
വീണ്ടും ദൃശ്യം മോഡൽ ! ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം, കൊലപാതകം ? അന്വേഷണം