യുവതിയെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ച മധ്യവയസ്കന്‍ വീണ് മരിച്ചു

Published : Jan 27, 2019, 10:03 PM ISTUpdated : Jan 27, 2019, 10:12 PM IST
യുവതിയെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ച മധ്യവയസ്കന്‍ വീണ് മരിച്ചു

Synopsis

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവതിയെ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിച്ച മധ്യവയസ്കന്‍ വീണ് മരിച്ചു.

കോഴിക്കോട്:  റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവതിയെ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിച്ച മധ്യവയസ്കന്‍ വീണ് മരിച്ചു. വെള്ളായിക്കോട് പുറ്റേക്കടവ് വലിയ പുരയ്ക്കല്‍ ശശി (64) യാണ് ഞായറാഴ്ച രാവിലെ പന്നിയൂർക്കുളത്ത് വച്ച് അപകടത്തിൽപ്പെട്ടത്. 

കുന്നത്ത് പാലത്തെ സ്വകാര്യ ഫർണിച്ചര്‍ വിപണന കേന്ദ്രത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു ശശി. രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോവുമ്പോഴായിരുന്നു അപകടം. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: കോമളം. മക്കൾ: ഷൈജു, ഷിജു, ഷിജില. മരുമക്കൾ: ബിജേഷ്, നിമ്മി, വിജി.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവുമായി ക്രിസ്മസ് ഫെയറിന് നാളെ തുടക്കം; അരിയും സാധനങ്ങൾക്കും ഒപ്പം പ്രത്യേക കിറ്റും കൂപ്പണുകളും
തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ