മഴ പെയ്തപ്പോള്‍ പാറയുടെ അടിയിലേക്ക് മാറിനിന്നു; തിരിച്ചിട്ടപ്പാറയില്‍ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

Published : Nov 04, 2024, 04:10 PM IST
മഴ പെയ്തപ്പോള്‍ പാറയുടെ അടിയിലേക്ക് മാറിനിന്നു; തിരിച്ചിട്ടപ്പാറയില്‍ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

Synopsis

സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. 

തിരുവനന്തപുരം: തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്ത് മിന്നലേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുൻ മരിച്ചിരുന്നു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം