മണ്ണഞ്ചേരിയില്‍ ടൂറിസ്റ്റ് കാറിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു

By Web TeamFirst Published Aug 3, 2018, 9:26 PM IST
Highlights

ടൂറിസ്റ്റ് കാറിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ആം വാർഡിൽ പന്നിശ്ശേരി വെളിവീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്. 

മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ ടൂറിസ്റ്റ് കാറിടിച്ച് ലോട്ടറി വിൽപനക്കാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ആം വാർഡിൽ പന്നിശ്ശേരി വെളിവീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്. ആലപ്പുഴ -തണ്ണീർമുക്കം റോഡിൽ മണ്ണഞ്ചേരി അടിവാരം ജംഗ്ഷനിൽ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.

പെട്രോൾ പമ്പിൽ ടിക്കറ്റ് വിൽപ്പനയ്ക്ക് ശേഷം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇയാൾ സംഭവസ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നു. 

click me!