ആലപ്പുഴയിൽ മിനിലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

By Web TeamFirst Published Mar 9, 2021, 2:27 PM IST
Highlights

വൈക്കത്ത് നിന്ന് തടി കയറ്റി വരികയായിരുന്ന ലോറിയുടെ പിന്നിൽ സൂരജ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു...

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന് സമീപം തടി കയറ്റിവന്ന മിനിലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ കരിയിൽ ബാബുവിൻ്റെ (ഉദയൻ) മകൻ സൂരജ് (23) ആണ് മരിച്ചത്. ഞായർ രാത്രി 8 മണിയോടെയാണ് അപകടം. വൈക്കത്ത് നിന്ന് തടി കയറ്റി വരികയായിരുന്ന ലോറിയുടെ പിന്നിൽ സൂരജ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് മുഹമ്മ പൊലീസ് പറഞ്ഞു. കുമരകത്തെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായിരുന്നു.

click me!