
കോഴിക്കോട്: കടുത്ത നെഞ്ചുവേദന സഹിച്ച് സ്വയം സ്കൂട്ടറോടിച്ച് ആശുപത്രിയിലെത്തിയ മത്സ്യവ്യാപാരി പരിശോധനകൾ നടത്തുന്നതിനിടെ മരണത്തിന് കീഴടങ്ങി. താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. താമരശ്ശേരി കാരാടിയിലെ മത്സ്യവ്യാപാരി കുടുക്കിലുമ്മാരം അരയറ്റകുന്നുമ്മൽ അബ്ബാസ് (58) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിൽ എത്തിയ ശേഷം പ്രാഥമിക പരിശോധന പൂർത്തിയാക്കി ഇസിജി എടുക്കുമ്പോൾ അബ്ബാസ് ഛർദ്ദിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.. ഭാര്യമാർ: ആസ്യ, സുഹറ. മക്കൾ: ഷൈജൽ റഹ്മാൻ, മുഹമ്മദ് അദ്‌നാൻ. മരുമകൾ: മുഹ്‌സിന.
'ഒരു ജീവനല്ലേയെന്ന് കരുതി, സെക്യൂരിറ്റി പോലും മിഷൻ അറിഞ്ഞിരുന്നില്ല': വൃക്കയുമായി ഓടിയ അരുൺ ദേവ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് രോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട്, ജില്ലയിൽ ദൗത്യം കോർഡിനേറ്റ് ചെയ്ത അരുൺ ദേവിന്റെ നിർണായക വെളിപ്പെടുത്തൽ. വൃക്ക അടങ്ങിയ പെട്ടി എടുത്ത് ഓടിയത് അരുൺ ദേവായിരുന്നു. താൻ ശ്രമിച്ചത് ഒരു ജീവൻ രക്ഷിക്കാനായിരുന്നുവെന്നും ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും അരുൺ ദേവ് പറഞ്ഞു. ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും മിഷൻ അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. മിഷൻ ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തെ വന്നിരിക്കാം. മിഷനിൽ കൂടെ പോയ ഡ്രൈവർ, ഡോക്ടർമാർ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവർ അവശരായിരുന്നുവെന്നും അരുൺ ദേവ് പറഞ്ഞു.
രോഗി മരിച്ചതിലെ സസ്പെൻഷൻ; ഡോക്ടർമാരെ ബലിയാടാക്കുന്നു, യതാർത്ഥ പ്രശ്നം നിരവധിയായ പരിമിതികളെന്ന് കെജിഎംസിറ്റിഎ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അധ്യാപക സംഘടന. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാരെയായിരുന്നു സംഭവത്തിൽ നേരത്തെസസ്പെൻഡ് ചെയ്തത്. എന്നാൽ ഈ നടപടി ഡോക്ടർമാരെ ബലിയാടാക്കുന്നതാണെന്നും യഥാർഥ പ്രശ്നം ജീവനക്കാരുടെയും മറ്റു പരിമിതികളുമാണെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. വിശദമായ അന്വേഷണം നടത്തതാതെ എടുത്ത നടപടി പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വൃക്ക മാറ്റിവയ്ക്കലിന് ശേഷം രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ്സ് നടത്തേണ്ടിവന്നതിനാല്‍ 8:30 ഓടുകൂടി ശസ്ത്രക്രിയ ആരംഭിച്ചു. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേത്രത്വത്തില്‍ പരമാവധി ചികില്‍സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ സസ്പ്പെന്ഡ് ചെയ്യുകയാണ് ഉണ്ടായത്.
ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയണ്. ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന (രൂക്ഷമായ ഡോക്ടര്‍മാര്‍ ഉല്‍പ്പെടയുള്ള ജീവനക്കാരുടെ കുറവും) സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയിലും നിരപരാധിയായ ഡോക്ടറെ ത്യശ്ശൂരില്‍ സസ്പന്ഡ് ചെയ്യുകയുണ്ടായി.
വിശദമായ അന്വേഷണം നടത്താത ഡോക്ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ കെജിഎംസിറ്റിഎ ശക്തമായി പ്രതിക്ഷേധിക്കുന്നു. ഈ സംഭവത്തിനെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപെടി എടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.ആശുപത്രിയിലെ അപര്യാപ്തതകളെ കുറിച്ച് അന്വേഷിച്ച് നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുന്നു.
അതേ സമയം ശരിയായ അന്വേഷണം നടത്താതെ എടുത്ത ശിക്ഷാ നടപടികള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് ആവശ്യപ്പെടുന്നു. മെഡിക്കല്‍ കോളേജിന്റെ പരിമിതികളെക്കുറിച്ച് ചര്‍ച്ചവേണമെന്നും ആവശ്യപ്പെടുന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.