മലപ്പുറത്ത് വാനിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

Published : Feb 05, 2021, 11:05 PM IST
മലപ്പുറത്ത് വാനിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

Synopsis

സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയന്‍ ഷാഫി (43) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.  

കാളികാവ്: പുല്ലങ്കോട് വെടിവെച്ചപാറയില്‍ മാരുതി എക്കോ വാനിന് തീപ്പിടിച്ച് യുവാവ് വെന്തുമരിച്ചു. സ്രാമ്പിക്കല്ല് സ്വദേശി കണ്ണിയന്‍ ഷാഫി (43) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. സ്രാമ്പിക്കല്ലില്‍ നിന്നും കാളികാവിലേക്ക് പോകുന്ന വഴി വാനിന് തീപിടിക്കുകയായിരുന്നു. വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തീ ആളിപ്പടര്‍ന്ന ശേഷമാണ് പ്രദേശവാസികള്‍ അപകടം അറിയുന്നത്. വാഹനം വെട്ടിപ്പോളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആരിക്കാടിയിലെ ടോൾ പിരിവ് നിർത്തി കേന്ദ്ര സര്‍ക്കാര്‍; അറിയിപ്പുമായി ബിജെപി നേതാവ് സുരേന്ദ്രൻ
കോട്ടയത്ത് ആംബുലൻസ് ഡ്രൈവർമാരും ബൈക്ക് യാത്രക്കാരും തമ്മിൽത്തല്ല്; തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ്