ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്ക്കൻ കുഴഞ്ഞ് വീണ് മരിച്ചു

By Web TeamFirst Published Dec 4, 2019, 8:49 PM IST
Highlights

പുറക്കാട്ടിരിയിലെ ടർഫ് ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.  ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട്: ഫുട്ബോൾ കളിക്കുന്നതിനിടെ ടര്‍ഫ് ഗ്രൗണ്ടില്‍ മധ്യവയസ്ക്കൻ  കുഴഞ്ഞു വീണ് യുവാവ് മരിച്ചു. തലക്കുളത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പുറക്കാട്ടിരി കുറ്റിയിൽ ലക്ഷ്മി വിഹാറിൽ സുകുമാരൻ നായരുടെ മകൻ ഗോവിന്ദരാജ് (52) ആണ് മരിച്ചത്.  പുറക്കാട്ടിരിയിലെ ടർഫ് ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സഫിയ ട്രാവൽസിലെ ഐടി മാനേജരായിരുന്നു. മാതാവ്: കുഞ്ഞുലക്ഷമി അമ്മ. ഭാര്യ: ഡോ: റീത്ത. മക്കൾ: സഞ്ജയ് ഗോവിന്ദ് (എൻഎസ്എസ് എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി പാലക്കാട്), സൗരവ് ഗോവിന്ദ് ( ഭവൻസ് സ്കൂൾ 9 ക്ലാസ് വിദ്യാർത്ഥി  പൂളാടിക്കുന്ന്) സഹോദരങ്ങൾ: ഡോ: രാജലക്ഷ്മി (അങ്കമാലി), രേഖ ( ഫറോക്ക്). സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

click me!