മാങ്കുളത്ത് മധ്യവയസ്‌കന്‍ റോഡരികില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍

Published : Oct 08, 2021, 06:23 PM IST
മാങ്കുളത്ത് മധ്യവയസ്‌കന്‍ റോഡരികില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ പിടിയില്‍

Synopsis

ബൈക്കിന്റെ യന്ത്രഭാഗം ഉപയോഗിച്ചുള്ള ആക്രമണമാണ് പ്രതി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്കുള്ള അരിയും സാധനങ്ങളും വാങ്ങി  മടങ്ങുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. 

ഇടുക്കി: മാങ്കുളത്ത് വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ കൊലപ്പെടുത്തിയതാണെന്ന്(Murder) പൊലീസ്. മൂന്നാറിനടുത്ത്(Munnar) മാങ്കുളം കുവൈറ്റ് സിറ്റി ശേവല്‍കുടിയിലാണ് മധ്യവയസ്‌ക്കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പൊലീസ് കസ്റ്റഡിലായതായാണ് സൂചന. ശേവല്‍കുടി വരിക്കയില്‍ റോയിയാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു റോയിയെ ശേവല്‍കുടി ഭാഗത്തേക്ക് പോകുന്ന വഴിയോരത്ത് പരിക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് ഇയാളെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റോയിയെ ആക്രമിച്ചെന്ന് കരുതുന്ന ശേവല്‍കുടി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. റോയിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയും മരണപ്പെട്ട റോയിയും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്  സൂചന. ബൈക്കിന്റെ യന്ത്രഭാഗം ഉപയോഗിച്ചുള്ള ആക്രമണമാണ് പ്രതി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്കുള്ള അരിയും സാധനങ്ങളും വാങ്ങി  മടങ്ങുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ തെളിവെടുപ്പിനായി കൃത്യം നടത്തിയ സ്ഥലത്തെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാര്‍ സി ഐയുടെ നേതൃത്വത്തിലുള്ള  സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം