വിളിച്ചിട്ട് എടുത്തില്ല, യുവതിയെ വെട്ടി യുവാവ്, കൊണ്ടത് തലയ്ക്ക്, യുവാവ് പിടിയിൽ

Published : Aug 13, 2026, 06:14 PM IST
arrest

Synopsis

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലുള്ള ദേഷ്യത്തിൽ സുഹൃത്തായ യുവതിയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നൂറനാട് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

നൂറനാട്: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധത്തെത്തുടർന്ന് സുഹൃത്തായ യുവതിയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ശോഭാ ഭവനത്തിൽ ശരത്താണ് പിടിയിലായത്. ഓഗസ്റ്റ് 11 രാത്രി പത്തുമണിയോടെയാണ് സംഭവം. പ്രതിയുടെ ഫോൺ യുവതി എടുക്കാത്തതിലുള്ള വിരോധം കാരണം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നു. വീട്ടുമുറ്റത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ പ്രതി വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് ഐഎസ്എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരത്തനെന്ന് വിളി, ഇഷ്ടപ്പെട്ടില്ല, മദ്യപാനത്തിനിടെ വഴക്ക്, യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി
പൈപ്പിടാന്‍ എടുത്ത കുഴി മൂടിയില്ല; മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു