
തൃശൂര്‍: കാമുകി ഉപേക്ഷിച്ചുപോയതില്‍ മനംനൊന്ത് 666 ബലൂണുകള്‍ ഊതിവീര്‍പ്പിച്ച് യുവാവ്. കാമുകി ഉപേക്ഷിച്ചതിന്റെ 666ാം ദിവസത്തിലാണ് യുവാവ് ബലൂണുകള്‍ വീര്‍പ്പിച്ച് റോഡരികില്‍ തൂക്കിയത്. തൃശൂര്‍ കുറ്റുമുക്ക് നെട്ടിശേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബലൂണ്‍ പാക്കറ്റുമായി എത്തിയ യുവാവ് പോസ്റ്റിലും മരത്തിലും കയര്‍ വലിച്ചുകെട്ടി ബലൂണുകള്‍ വീര്‍പ്പിച്ച് തൂക്കാന്‍ തുടങ്ങി.
കാരണം അന്വേഷിച്ചവരോട് കാമുകി ബ്രേക്ക് അപ്പ് ആയി പോയിട്ട് 666 ദിവസമായെന്നും ഇത്രയും നാള്‍ കാത്തിരുന്നതിന്റെ ഓര്‍മക്കായിട്ടാണ് ബലൂണുകള്‍ വീര്‍പ്പിക്കുന്നതെന്നുമായിരുന്നു മറുപടി. ചുവന്ന ബലൂണുകളാണ് വീര്‍പ്പിച്ച് തൂക്കിയത്. പോയ ക്ടാവ് സന്തോഷത്തോടെയിരിക്കട്ടെയെന്നും നല്ലത് വരട്ടെയന്നും യുവാവ് പറഞ്ഞു.
മണിക്കൂറുകള്‍ സമയമെടുത്താണ് ഇത്രയും ബലൂണുകള്‍ ഊതി വീര്‍പ്പിച്ചത്. അവശനായെങ്കിലും കൃത്യം നിര്‍ത്തിയില്ല. ചോദിച്ചവരോടൊക്കം പ്രണയം തകര്‍ന്ന കഥയും പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam