ഭിന്നശേഷിക്കാരനായ കുട്ടിയെ കുറ്റിക്കാട്ടിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 33 വർഷം കഠിന തടവ് ശിക്ഷ

Published : Feb 16, 2023, 02:30 PM IST
ഭിന്നശേഷിക്കാരനായ കുട്ടിയെ കുറ്റിക്കാട്ടിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 33 വർഷം കഠിന തടവ് ശിക്ഷ

Synopsis

തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്

തൃശ്ശൂർ: ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ  പ്രതിക്ക് കനത്ത ശിക്ഷ വിധിച്ച് കോടതി. 33 കൊല്ലം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.  കൊടുങ്ങല്ലൂർ പുല്ലൂറ്റ്  ഉഴത്ത് കടവ് സ്വദേശി  സതീശനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. 2021 ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ് പ്രായമുള്ള കുട്ടിയെയാണ് വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് പ്രതി പീഡിപ്പിച്ചത്. കുട്ടിയെ വീടിന് സമീപത്തെ കുറ്റികാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
കോളേജിലേയ്ക്ക് പോകും വഴി കാത്തിരുന്നത് ദുരന്തം; ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം