സഹോദരന്‍ തീക്കൊളിത്തിയ ജ്യേഷ്ഠന്‍ മരിച്ചു: പ്രതി അറസ്റ്റില്‍

Published : Mar 31, 2020, 07:27 PM ISTUpdated : Mar 31, 2020, 08:30 PM IST
സഹോദരന്‍ തീക്കൊളിത്തിയ ജ്യേഷ്ഠന്‍ മരിച്ചു: പ്രതി അറസ്റ്റില്‍

Synopsis

അബ്ദുസമദ് സ്വന്തം വീട്ടില്‍ നിന്നും മണ്ണെണ്ണ  കൊണ്ടുവന്ന് ജ്യേഷ്ഠന്റെ ദേഹത്ത് ഒഴിച്ച് അടുപ്പില്‍ നിന്നും തീക്കൊള്ളി എടുത്തു  തീക്കൊടുക്കുകയായിരുന്നു.  

വേങ്ങര:  സഹോദരന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരണപ്പെട്ടു. പ്രതിയായ ഇളയ സഹോദരന്‍ അറസ്റ്റിലായി. ഊരകം മിനിക്കു സമീപം അത്താണിക്കുണ്ടിലേ പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹിമാന്റെ മകന്‍ മുഹമ്മദ് കുട്ടി (51) ആണ് മരണപ്പെട്ടത്.

പ്രതി അബ്ദുസമദി(41)നെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം. അത്താണിക്കുണ്ടില്‍ പ്രതിയുടെ വീടിനു സമീപം മരണപ്പെട്ട മുഹമ്മദ് കുട്ടിക്ക് നാലര സെന്റ് ഭൂമിയുണ്ട്. ഈ ഭൂമിയില്‍ അബ്ദുസമ്മദ് തന്റെ പറമ്പിലെ മരങ്ങള്‍ മുറിച്ചിട്ടിരുന്നു. ഇത് മാറ്റാന്‍ പലതവണ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടിരുന്നു. 

സംഭവ ദിവസം രാവിലെ പത്തേമുക്കാലോടെ മുഹമ്മദ് കുട്ടി മരങ്ങളില്‍ കരിഓയില്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം നടത്തി. ഈ സമയം അബ്ദുസമദ് സ്വന്തം വീട്ടില്‍ നിന്നും മണ്ണെണ്ണ  കൊണ്ടുവന്ന് ജ്യേഷ്ഠന്റെ ദേഹത്ത് ഒഴിച്ച് അടുപ്പില്‍ നിന്നും തീക്കൊള്ളി എടുത്തു  തീക്കൊടുക്കുകയായിരുന്നു. 

65 ശതമാനത്തിലിധികം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് കുട്ടി തിങ്കളാഴ്ച മരണപ്പെട്ടു. വേങ്ങര പൊലീസിന്റെ അപേക്ഷ പരിഗണിച്ച് കോഴിക്കോട് സി ജെ എം  കോടതി നാല് ആശുപത്രിയില്‍ എത്തി മൊഴിയെടുത്തിരുന്നു. ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയിലും അബ്ദുസമദാണ് തീ കൊളുത്തിയതെന്ന് പറയുന്നുണ്ട്. 

അറസ്റ്റിലായ  പ്രതിയെ  മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വേങ്ങര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി ഐ, പി എം ഗോപകുമാര്‍, എസ് ഐ എന്‍ മുഹമ്മദ് റഫീഖ്, എസ് സി പി ഒ ഷാജു എന്നിവരാണ് അന്വേഷണ സംഘത്തില്‍

PREV
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം