പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി, നാല് പേർ രക്ഷപ്പെട്ടു

By Web TeamFirst Published Aug 22, 2020, 10:38 AM IST
Highlights

വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. തെരച്ചിൽ നടത്തുന്നുണ്ട്

കാസർകോട്: തോണി പുഴയിൽ മറിഞ്ഞ് നാല് പേർ രക്ഷപ്പെട്ടു. ഒരാളെ കാണാതായി. കാസർകോട് പെരുമ്പള പുഴയിലാണ് സംഭവം. പെരുമ്പള സ്വദേശി നിയാസിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ മണൽവാരാൻ പോയപ്പോഴായിരുന്നു അപകടം. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. തെരച്ചിൽ പുരോഗമിക്കുകയാണ്.

click me!