ക്രൂരതയുടെ ആവർത്തനം! അമ്മയെ കൊന്ന് ജയിലിലായി, പരോളിലിറങ്ങി സഹോദരനെയും തല്ലിക്കൊന്നു; പന്നിവിഴ സ്വദേശിക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ

Published : Mar 24, 2026, 05:57 PM IST
Murder case accused

Synopsis

അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കവെ പരോളിലിറങ്ങിയ പ്രതി സഹോദരനെയും കൊലപ്പെടുത്തി. അടൂർ സ്വദേശിയായ മോഹനൻ ഉണ്ണിത്താനാണ് സഹോദരൻ സതീഷ് കുമാറിനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്.  

പത്തനംതിട്ട: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് കോടതി വീണ്ടും ജീവപര്യന്തം തടവ് വിധിച്ചു. അടൂർ പന്നിവിഴ കോട്ടപ്പുറം സ്വദേശി പുതിയവീട്ടിൽ മോഹനൻ ഉണ്ണിത്താനെ (65) ആണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി. ജയകൃഷ്ണൻ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ 50,000 രൂപ പിഴയും ഇയാൾ ഒടുക്കണം. 2005 നവംബറിലായിരുന്നു മോഹനൻ ഉണ്ണിത്താൻ സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചായിരുന്നു അന്ന് അമ്മയെ കൊന്നത്. ഈ കേസിൽ കോടതി ഇയാൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് ഇയാൾ പരോളിൽ ഇറങ്ങിയത്. 2024 ജൂൺ 29-ന് വീട്ടിലെത്തിയ പ്രതി, സഹോദരനായ സതീഷ് കുമാറിനെ (രഘു) ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പരോളിലിറങ്ങി വീണ്ടും കൊലപാതകം നടത്തിയത് നാടിനെ നടുക്കിയ സംഭവമായിരുന്നു.

അടൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന ആർ. രാജീവാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇൻസ്പെക്ടർ ശ്യാം മുരളി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി. എഎസ്ഐ ആൻസി പ്രോസിക്യൂഷനെ സഹായിച്ചു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്മയെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു, പരോളിലിറങ്ങി സഹോദരനെ ഉലക്കകൊണ്ട് തലക്കടിച്ച് കൊന്നു; അടൂരിൽ 65 കാരന് വീണ്ടും ജീവപര്യന്തം
ഹോം സ്റ്റേയിലെ മുറിയിൽ ആരുമില്ലെന്ന് ഉറപ്പാക്കി, വ‍ർക്കലയിൽ വിദേശ വനിതയുടെ റൂമിൽ കയറി അതിക്രമം; എഞ്ചിനീയർ പിടിയിൽ