
കാഞ്ഞങ്ങാട്: ആവിക്കരയില്‍ വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് സ്വദേശി ജയപ്രകാശ് നാരായണന്‍ (45) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹത്തിന്‍റെ ഭാര്യ രമ വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരുന്നു. ഭാര്യയാണ് തനിക്ക് വിഷം നല്‍കിയതെന്നാണ് ജയപ്രകാശ് നല്‍കിയിരിക്കുന്ന മൊഴി.
മരിച്ച രമയ്ക്ക് 45 വയസാണ് പ്രായം. ഇവർ ജയപ്രകാശ് നാരായണന് ഒപ്പമായിരുന്നു ആവിക്കരയിൽ താമസിച്ചിരുന്നത്. നവംബർ ഏഴിനാണ് രമയെ മരിച്ച നിലയിലും ജയപ്രകാശ് നാരായണനെ വിഷം ഉള്ളിൽ ചെന്ന് തീർത്തും അവശനായ നിലയിലും കണ്ടെത്തിയത്. പിന്നീട് ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശ് ഹൊസ്ദുർഗ് പൊലീസിന് നൽകിയ മൊഴി. വയനാട് സ്വദേശിയായ ജയപ്രകാശ് കാഞ്ഞങ്ങാട് ഹോട്ടല്‍ തൊഴിലാളിയാണ്. ദീര്‍ഘനാളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam