
കൊല്ലം : കൊല്ലം ഇരവിപുരത്ത് റെയിൽവേ ട്രാക്കിൽ കാൽവഴുതി വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി. ഇരവിപുരം കാവൽപുര റയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് വയോധികനെ രക്ഷിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷന് അരികിലുള്ള ചായക്കടയിൽ നിന്ന അബ്ദുറഹ്മാൻ, വയോധികൻ വീണത് കണ്ട് ഓടിവന്ന് വലിച്ചു മാറ്റുകയായിരുന്നു. ട്രെയിൻ കടന്നു പോകുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുമ്പാണ് അത്ഭുതകരമായ രക്ഷപ്പെടുത്തലുണ്ടായത്.
Read More : പിണക്കം തീര്‍ന്നു? ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്ത് ഇ പി ജയരാജൻ