കൊച്ചി: യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേലാവൂർ സ്വദേശി അബ്ദുൾ ബാസിദിനെയാണ് (29) കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.
കുറ്റം ചെയ്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ വിമാനത്താവള അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവള അധികൃതർ പ്രതിയെ തടഞ്ഞുവെച്ചത്. തുടർന്ന് പാലാരിവട്ടം പോലീസിന് വിവരം കൈമാറി. കരിപ്പൂരിലെത്തിയ പാലാരിവട്ടം പൊലീസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam