രുചിവൈവിധ്യങ്ങളുടെ വിരുന്നൊരുക്കി മാംഗോ - ഐസ്ക്രീം ഫെസ്റ്റിന് തുടക്കം, തിരുവനന്തപുരം ലുലു മാളിൽ രുചി ആഘോഷം

Published : May 02, 2026, 06:10 PM IST
Mango fest

Synopsis

തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ മാംഗോ ഫെസ്റ്റും ഐസ്ക്രീം ഫെസ്റ്റും ആരംഭിച്ചു. മുപ്പതിലധികം മാമ്പഴ ഇനങ്ങളും വിവിധ മാമ്പഴ വിഭവങ്ങളും മാംഗോ ഫെസ്റ്റിലും, മുൻനിര ബ്രാൻഡുകളുടെ ഐസ്ക്രീമുകൾ ഓഫറുകളോടെ ഐസ്ക്രീം ഫെസ്റ്റിലും ലഭ്യമാണ്.

തിരുവനന്തപുരം: മാമ്പഴ പ്രേമികൾക്കും ഐസ്ക്രീം ആരാധകർക്കും രുചി വൈവിധ്യങ്ങളുടെ വേദിയൊരുക്കി തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റ്. മെയ് 10 വരെ നീളുന്ന മാംഗോ ഫെസ്റ്റും, മെയ് 12 വരെ നടക്കുന്ന ഐസ്ക്രീം ഫെസ്റ്റും ഈ വേനലിനെ കൂടുതൽ രുചികരമാക്കും.

കേരളത്തിലും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിച്ച മുപ്പതിലധികം മാമ്പഴ ഇനങ്ങൾ മാംഗോ ഫെസ്റ്റിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. മാമ്പഴ ചെടികൾക്കും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മാംഗോ പുഡ്ഡിങ്, അച്ചാർ, കറി, കേക്ക്, പായസം, ജ്യൂസ്, ഡോണട്ട്സ് തുടങ്ങി മാമ്പഴ വിഭവങ്ങളുടെ സമൃദ്ധമായ ശേഖരവും ഫെസ്റ്റിൽ ലഭ്യമാണ്.

മുൻനിര ബ്രാൻഡുകളുടെ വിവിധ രുചികളിലുള്ള ഐസ്ക്രീമുകൾ ഉൾപ്പെടുത്തിയുളള ഐസ്ക്രീം ഫെസ്റ്റും തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചിട്ടുണ്ട്. പകുതി വിലക്കുൾപ്പെടെ വിവിധ ബ്രാന്റുകൾ വ്യത്യസ്ത ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിവിധ ഫ്ലേവറുകൾ ഐസ്ക്രീം ഫെസ്റ്റിൽ ലഭ്യമാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മണ്ണാർക്കാട് പപ്പട നിർമാണ തൊഴിലാളിയായ വയോധിക ഷോക്കേറ്റ് മരിച്ച നിലയിൽ; മെഷീനിൽ നിന്നും ഷോക്കേറ്റെന്ന് പ്രാഥമിക നി​ഗമനം
ബോട്ടുയാത്രയിൽ ലൈഫ് ജാക്കറ്റുകൾ ജീവൻ രക്ഷിക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം, കുരുന്നു ജീവനുകൾക്കും കരുതലാവാം