
കോഴിക്കോട്: ഊർക്കടവ് പാലത്തിനടിയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. വെള്ളിപ്പറമ്പ് സ്വദേശി അഞ്ചാംമൈൽ തലക്കുളങ്ങര മേത്തൽ പ്രജീഷിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. അഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ചാലിയാർ പുഴയിൽ കുത്തൊഴുക്ക് കൂടിയതിനാൽ രക്ഷാപ്രവർത്തനങ്ങൾ വൈകിയിരുന്നു. അഗ്നിശമനാ സേനയ്ക്കൊപ്പം നാട്ടുകാരും ഇആർഎഫ് പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam