രൈക്വഋഷി പുരസ്കാരം മനു മാസ്റ്റർക്ക്

Published : Oct 06, 2019, 07:34 PM IST
രൈക്വഋഷി പുരസ്കാരം മനു മാസ്റ്റർക്ക്

Synopsis

ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 11-ാമത് 'രൈക്വഋഷി' പുരസ്കാരം മനു മാസ്റ്റര്‍ക്ക് 27ന് വൈകിട്ട് ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ ഗിരീഷ് കുമാർ പുരസ്കാരം സമ്മാനിക്കും

കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 11-ാമത് 'രൈക്വഋഷി' പുരസ്കാരം നാട്യാചാര്യനും ഉപാസകനുമായ കൊടുങ്ങല്ലൂർ സ്വദേശി മനു മാസ്റ്റർ എന്ന പിഎസ് അബ്ദുൾ മനാഫിന്.  വിശ്രുതനർത്തകി പത്മശ്രീ ചിത്രാ വിശ്വേശരന്റെ ഏക ശിഷ്യനാണ്. ദീപാവലി ദിനമായ ഒക്ടോബർ 27ന് വൈകീട്ട് മൂന്നിന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ എൽ.ഗിരീഷ് കുമാർ പുരസ്കാരം സമ്മാനിക്കും. 

ആർട്ടിസ്റ്റ് മദനൻ രൂപകല്പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉൾപ്പെട്ടതാണ് പുരസ്കാരം. ഇതേ ചടങ്ങിൽ ചെണ്ട വിദ്വാൻ പോരൂർ രാമചന്ദ്രമാരാരെ ആദരിക്കും. ഇന്ത്യൻ റെയ്കി അസോസിയേഷന്റെ സ്ഥാപകനും രാഷ്ട്രീയ-സാംസ്കാരിക നേതാവുമായ സിഎം കൃഷ്ണനുണ്ണി അനുസ്മര ണ പ്രഭാഷണം ഗുരുവായൂരപ്പൻ കോളേജ് റിട്ട. മലയാളം പ്രൊഫ.കെ.പി.ശശിധരൻ നിർവഹിക്കും.

ഛാന്ദോഗ്യോപനിഷത്തിൽ പരാമർശിക്കുന്ന കാളവണ്ടിക്കാരനായ രൈക്വ മഹർഷിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രൈക്വഋഷി പുരസ്കാരത്തിന് നിഷ്കാമ കർമ്മയോഗികളെയും ഭാരതീയ സംസ്കാരത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെയുമാണ് യോഗ്യരായി കാണുന്നത്. ഡോ.എം.ലക്ഷ്മീകുമാരി (2007), മഹാകവി അക്കിത്തം (2008), പ്രൊഫ. വാസുദേവൻ പോറ്റി (2009), ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (2010), വിഎംസി ശങ്കരൻ നമ്പൂതിരി (2011), സായിറാം ഭട്ട് (2012), സുമംഗലാ ദേവി (2013), കെ.ബി.ശ്രീദേവി (2014), ഡോ.ധനഞ്ജയ് സഗ്ദേവ് (2015), ഡോ.കെ.കെ.മുഹമ്മദ് (2017) എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി ത‍ർക്കം, കൂട്ടത്തല്ല്, 12അംഗ സംഘം പിടിയിൽ
വിരലടയാള സംഘമെത്തിയതോടെ ജോസിന്റെ കന്യാകുമാരി യാത്ര, സഹോദരനെ തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 69കാരൻ പിടിയിൽ