
മലപ്പുറം: പരീക്ഷയില്‍ തോല്‍ക്കുന്നത് ഒരു പ്രശ്‌നമാണോ? ഒരിക്കലുമല്ല, അത് ജീവിതത്തിന്റെ അവസാനവുമല്ല. ഒന്നു 'ചില്‍' ആയി വന്നാല്‍ ആ വിഷമമൊക്കെ മാറി പരീക്ഷ വീണ്ടും എഴുതി ജയിക്കാം. പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിനോദയാത്ര പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വളാഞ്ചേരിക്കടുത്തുള്ള മാറാക്കര പഞ്ചായത്ത്. 'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം' എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടവരുമായി ഒരു ദിവസത്തെ വിനോദയാത്രയാണ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ യാത്ര സംഘടിപ്പിക്കും. വെങ്ങാടുള്ള വാട്ടര്‍തീം പാര്‍ക്കിലേക്കാണ് പോകുന്നത്. തുടര്‍ന്ന് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്. മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാന്‍ പ്രത്യേക ഗെയിമുകളും കുട്ടികള്‍ക്കു നല്‍കും. മനഃശാസ്ത്രജ്ഞരുടെയും കൗണ്‍സിലര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തും.
കുട്ടികള്‍ ആരൊക്കെയെന്ന് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. കുട്ടികള്‍ ആരെന്നോ അവരുടെ പേരുവിവരമോ പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ല. മാറാക്കര പഞ്ചായത്തിലുള്ള കുട്ടികള്‍ക്ക് മാത്രമാണ് അവസരം. 20 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam