
ഇടുക്കി: മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും സൗന്ദര്യമല്ല ഗുണമാണ് മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കാന്തല്ലൂര്‍ കോവില്‍ കടവില്‍ മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവി വിളംബര ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കര ഭൗമ സൂചിക പദവിയില്‍ ഇടം പിടിച്ചതിനാല്‍ ലോകോത്തര നിലവാരത്തിലേക്ക് മറയൂര്‍ ശര്‍ക്കരയും.
മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ തമിഴ്നാട്ടില്‍ നിന്നടക്കം കച്ചവടക്കാര്‍ വ്യാജ ശര്‍ക്കര എത്തിക്കുന്നത് ശിക്ഷാര്‍ഹമാണ്, ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുടെ ജി ഐ രജിസ്ട്രേഷന്‍റെ മറവില്‍ തെറ്റിധരിപ്പിച്ച് വിറ്റഴിക്കാന്‍ ശ്രമിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നും 2 ലക്ഷം രൂപ വരെ പിഴയും 2 വര്‍ഷം വരെ തടവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കച്ചവടക്കാര്‍ താല്‍ക്കാലിക ലാഭത്തിനായി വ്യാജ ശര്‍ക്കരയുടെ വില്‍പ്പന നടത്തരുത്, കര്‍ഷകരും കച്ചവടക്കാരും പരസ്പരം കൈകോര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam