ദില്ലിയിൽ നിന്നും വിമാനമാർ​ഗം തിരുവനന്തപുരത്തേക്ക്; വില്‍ക്കാന്‍ കൊല്ലത്ത്; രാസലഹരിയുമായി യുവാവ് പിടിയില്‍

Published : Mar 12, 2025, 05:33 AM ISTUpdated : Mar 12, 2025, 11:59 AM IST
ദില്ലിയിൽ നിന്നും വിമാനമാർ​ഗം തിരുവനന്തപുരത്തേക്ക്; വില്‍ക്കാന്‍ കൊല്ലത്ത്; രാസലഹരിയുമായി യുവാവ് പിടിയില്‍

Synopsis

കൊല്ലം നഗരത്തിൽ മാടൻനടയിൽ വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവിനെ സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

കൊല്ലം: കൊല്ലം നഗരത്തിൽ മാടൻനടയിൽ വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവിനെ
സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്നും വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ച എംഡിഎംഎ വിൽപനയ്ക്കായി കൊല്ലത്ത് കൊണ്ടുവരികയായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ നീക്കങ്ങൾ കൊല്ലം എസിപി എസ്.ഷെരീഫിൻ്റെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലയിൽ ലഹരി മരുന്ന് വിതരണം നടത്തുന്ന പ്രധാനിയാണ് പിടിയിലായത്. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.

PREV
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്