പമ്പയിൽ കരിക്ക് കടയ്ക്ക് സമീപം കൂറ്റൻ രാജവെമ്പാല; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Published : Dec 10, 2024, 02:58 PM ISTUpdated : Dec 11, 2024, 09:25 AM IST
പമ്പയിൽ കരിക്ക് കടയ്ക്ക് സമീപം കൂറ്റൻ രാജവെമ്പാല;  വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Synopsis

കരിക്ക് വിൽക്കുന്ന കടയ്ക്ക് സമീപത്ത് നിന്നുമാണ് വനപാലകർ പാമ്പിനെ പിടികൂടിയത്

പത്തനംതിട്ട: പമ്പയിൽ നിന്നു രാജവെമ്പാലയെ പിടികൂടി. പമ്പ നീലിമല അടിവാരത്ത് കരിക്ക് വിൽക്കുന്ന കടയ്ക്ക് സമീപത്ത് നിന്നുമാണ് വനപാലകർ പാമ്പിനെ പിടികൂടിയത്. കരിക്ക് വിൽക്കുന്ന തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്.

തിങ്കഴാഴ്ച രാത്രി 10 മണിയോടെയാണ് ആറടിയിലേറെ നീളമുള്ള പാമ്പിനെ കണ്ടത്. തുടർന്ന് ആളുകൾ തടിച്ചുകൂടി. അപ്പോഴേക്കും പാമ്പ് കടയിലെ ഷീറ്റുകൾക്കിയിൽ ഒളിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. 

മാറഞ്ചേരിയിൽ പുല്ല് പറിക്കുന്നതിനിടെ സ്ത്രീയെ കടന്നൽക്കൂട്ടം ആക്രമിച്ചു, രക്ഷിക്കാനെത്തിയവർക്കും കുത്തേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ രവീന്ദ്രന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
മോഷണം നടത്തിയ വീട്ടിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വാട്ടര്‍ ടാങ്കില്‍ ഇട്ടു; എന്നിട്ടും സ്വര്‍ണവും പണവും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍