മാതാ അമൃതാനന്ദമയിയുടെ 73-ാം പിറന്നാൾ വിശ്വസേവാ ദിനാഘോഷം സമാപിച്ചു; ഉപരാഷ്ട്രപതിയും വിശിഷ്ടാതിഥികളും പങ്കെടുത്തു

Published : Sep 27, 2026, 07:04 PM IST
Mata Amritanandamayi

Synopsis

മാതാ അമൃതാനന്ദമയിയുടെ 73-ാമത് പിറന്നാളിനോട് അനുബന്ധിച്ചുള്ള വിശ്വസേവാ ദിനാഘോഷം സമാപിച്ചു. ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നേപ്പാൾ ദുരിതാശ്വാസ നിധിയിലേക്കും മറ്റ് അപകടങ്ങളിൽപ്പെട്ടവർക്കും വൻ ധനസഹായം വിതരണം ചെയ്തു. കൂടാതെ സൗജന്യ ചികിത്സാ സഹായങ്ങളും സമൂഹ വിവാഹവും സംഘടിപ്പിച്ചു.

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 73-ാമത് പിറന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന വിശ്വസേവാ ദിനാഘോഷം രണ്ടാം ദിനത്തിൽ സമാപിച്ചു. സമാപന ദിനത്തിൽ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിശ്വസ്നേഹത്തിന്റെ മാതൃരൂപമാണ് അമൃതാനന്ദമയി എന്ന് ഉപരാഷ്ട്രപതി ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി വൻ ജീവകാരുണ്യ സഹായങ്ങളാണ് വിതരണം ചെയ്തത്. മിന്നൽ പ്രളയം ദുരന്തം വിതച്ച നേപ്പാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമൃതാനന്ദമയി മഠം നൽകുന്ന രണ്ട് കോടി രൂപ ഇന്ത്യയിലെ നേപ്പാൾ അംബാസിഡർക്ക് ചടങ്ങിൽ കൈമാറി. കൂടാതെ, തൃശ്ശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കടൽക്ഷോഭത്തെ തുടർന്ന് നീണ്ടകരയിലും മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ധനസഹായം വിതരണം ചെയ്തു.

അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സാ സഹായത്തിന് അർഹരായവർക്കുള്ള സാക്ഷ്യപത്ര വിതരണവും ചടങ്ങിൽ നടന്നു. ഇതോടൊപ്പം സമൂഹ വിവാഹവും സംഘടിപ്പിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി. ഡി. സതീശൻ, മറ്റ് മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കായംകുളത്ത് അറവുശാലയിൽ ആരോഗ്യവിഭാ​ഗം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ചത്ത പശുവിന്റെ ഇറച്ചി വിൽക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് ന​ഗരസഭ
എംസി റോഡിൽ മിനിബസും കാറും കൂട്ടിയിടിച്ച് അപകടം, 23 കാരന് ദാരുണാന്ത്യം