
തിരുവനന്തപുരം : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി ടോപ്പ് അപ്പ് ലോൺ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. നിലവിൽ സംരംഭകരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോൺ/ വർക്കിങ് കാപിറ്റൽ ലോണായി ലഭിക്കും. ഗുണഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാർഷിക പലിശ നിരക്കിലോ അല്ലെങ്കിൽ 20 ശതമാനം വരെ സബ്സിഡി രൂപത്തിൽ (പരമാവധി രണ്ടുലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തെരഞ്ഞെടുക്കാം. കൂടുതൽവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ എറണാകുളം ജില്ലാ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്.
കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ മനുഷ്യ വിഭവശേഷി ഫലപ്രദമായി പ്രയോജനപ്പെടുത്തി അവരെ ക്രിയാത്മകമായ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാക്കുകയും അതുവഴി അവരെ ദേശീയ വികസനത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് അവരുടെ സര്‍വ്വതോന്‍മുഖമായ പുരോഗതി കൈവരിക്കുകയും ചെയ്യുക എന്ന പരമമായ ലക്ഷ്യം മുന്‍നിര്‍ത്തി 1972ല്‍ രൂപം കൊണ്ട സ്ഥാപനമാണ് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍. ഇത് സാക്ഷാത്കരിക്കുന്നതിനായി കോര്‍പ്പറേഷന്‍ വിവിധ സ്വയം തൊഴില്‍ പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധതികളും തൊഴിലധിഷ്ഠിത പരിശീലന പരിപാടികളും ആവിഷ്ക്കരിക്കുകയും അവ നടപ്പിലാക്കി വരുകയും ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam