രാത്രിയിൽ കാറിൽ ഒളിച്ച് കടത്താൻ ശ്രമം, കയ്യോടെ പൊക്കി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

Published : Sep 03, 2024, 08:03 PM ISTUpdated : Sep 03, 2024, 10:35 PM IST
രാത്രിയിൽ കാറിൽ ഒളിച്ച് കടത്താൻ ശ്രമം, കയ്യോടെ പൊക്കി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

Synopsis

ഇരവിപുരം സ്വദേശി റെജിയും എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യയുമാണ് അറസ്റ്റിലായത്. പ്രതികൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

കൊല്ലം: വിൽപനക്കെത്തിച്ച 46 ഗ്രാം എംഡിഎംഎയുമായി കൊല്ലത്ത് യുവാവും യുവതിയും പിടിയിൽ. ഇരവിപുരം സ്വദേശി റെജിയും എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യയുമാണ് അറസ്റ്റിലായത്. പ്രതികൾ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

ഓണ വിപണി ലക്ഷ്യമിട്ട് ലഹരി മരുന്നുകൾ വ്യാപകമായി കടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം രാത്രിയും പകലും പൊലീസ് പരിശോധന തുടരുകയാണ്. ഇന്നലെ രാത്രി വെള്ളയിട്ടമ്പലത്ത് കൊല്ലം വെസ്റ്റും പൊലീസും സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 46 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി മരുന്ന് എത്തിച്ച ഇരവിപുരം സ്വദേശി റെജി, എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു.

വൻ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. ആര്യ എറണാകുളത്തെ എംഡിഎംഎ കേസിൽ പ്രതിയാണ്. ഇവരുടെ ലഹരി കടത്ത് ശൃംഖലയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ