അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Published : Aug 15, 2026, 10:38 PM IST
MDMA Teachers Arrest

Synopsis

അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നു.

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂർ സർക്കിളിലേക്കാണ് മാറ്റം. തെരഞ്ഞെടുപ്പ് സമയത്താണ് ഇദ്ദേഹം ഇവിടെ എത്തുന്നത്. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് നിലവിലെ സ്ഥലം മാറ്റം. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങവെയാണ് ഉദ്യോ​ഗസ്ഥന്റെ സ്ഥലം മാറ്റം.

അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നു. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന. പണ ഇടപാടിന് വിദ്യാർത്ഥികളുടെ അക്കൗണ്ട് ഉപയോഗിച്ചോ എന്നും സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നഗ്നചിത്രം രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്: ഒരാൾ കൂടി പിടിയിൽ
താമരശ്ശേരിയില്‍ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറിയെന്ന് പരാതി