ബെംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തി, കൂട്ടുപുഴയിൽ പിടിവീണു, 22കാരനിൽ നിന്ന് പിടികൂടിയത് മെത്താംഫിറ്റമിൻ

Published : Sep 09, 2024, 03:57 PM IST
ബെംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തി, കൂട്ടുപുഴയിൽ പിടിവീണു, 22കാരനിൽ നിന്ന് പിടികൂടിയത് മെത്താംഫിറ്റമിൻ

Synopsis

വാഹന പരിശോധനയ്‌ക്കിടയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ. ഗോകുൽദാസ് ടി (22 വയസ്) എന്ന യുവാവാണ് ബെംഗളൂരുവിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്.

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ആർ രാജീവും സംഘവും ചേർന്നാണ് വാഹന പരിശോധനയ്‌ക്കിടയിൽ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌ വി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ സി എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ പി പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജൂനിഷ് കെ പി എന്നിവരും പങ്കെടുത്തു.

അഭിമുഖവും മെഡിക്കൽ പരിശോധനയും നടത്തി രേഖകൾ നൽകും, ശേഷം ലക്ഷങ്ങൾ വാങ്ങി മുങ്ങും, ഒടുവിൽ ദൃശ്യൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ