
കൊടുങ്ങല്ലൂര്‍: മൈക്രോ ഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിട നിർമാണ തൊഴിലാളി അഴീക്കോട് സ്വദേശി പറപ്പുളിവീട്ടിൽ നിഷിൻ (37) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് നിഷിന്റെ മൃതദേഹം കണ്ടെത്തിയത്. 4 ലക്ഷം രൂപ മൈക്രോഫിനാൻസിൽ നിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വായ്പാ ദാതാക്കളിൽ നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. വായ്പ തിരിച്ചടവിന് സാവകാശം തേടി നിഷിൻ പൊലീസിനെയും സമീപിച്ചിരുന്നു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്