
മലപ്പുറം: പതിനാറുകാരന് മദ്യവും പുകയില ഉത്പന്നങ്ങളും നൽകി ലഹരിക്കടിമയാക്കിയ മധ്യവയസ്‌ക്കനെ പൊലീസ് പിടികൂടി. വഴിക്കടവ് പുന്നക്കൽ താമസിക്കുന്ന പാറോപ്പാടത്ത് നാണി എന്ന സുബ്രഹ്മണ്യൻ ( 50 ) എന്നയാളാണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിസങ്ങളായി കുട്ടിയിൽ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറത്തായത്.
കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ വഴിക്കടവ് പൊലീസ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയണ് പ്രതിയെ വഴിക്കടവ് അനമറിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കുട്ടി ടർഫിൽ കളി കാണാൻ പോയപ്പോൾ ആണ് പ്രതി കുട്ടിയുമായി സൗഹൃദം ഉണ്ടാക്കുകയും അത് മുതലെടുത്ത് ലഹരി പദാർതഥങ്ങൾ നിർബന്ധിച്ച് കൊടുക്കുകയും ചെയ്തത്. വഴിക്കടവ് പൊലീസിന്റെ അവസരോചിതായമായ ഇടപെടൽ ആണ് പതിനാറുകാരനെ ലഹരി മാഫിയയിൽനിന്ന് രക്ഷപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam