'ഡോക്ടറായി' അതിഥി തൊഴിലാളിയുടെ ചികിത്സ; പൊലീസ് കൈയോടെ പൊക്കി

By Web TeamFirst Published Nov 7, 2021, 6:56 PM IST
Highlights

ഇയാള്‍ ചികില്‍സ നടത്തിയ അസം സ്വദേശിനി ബോധരഹിതയായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടര്‍ പിടിയിലായത്.
 

കൊച്ചി: അതിഥി തൊഴിലാളിയായ (guest worker) വ്യാജ ഡോക്ടര്‍ (Fake doctor) പൊലീസ് (Police) പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാം (Sabir Islam) ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. മാമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലാണ് ഇയാള്‍ ചികിത്സ  നടത്തിയിരുന്നത്.

 അതിഥി തൊഴിലാളികളായിരുന്നു പ്രധാനമായും ചികിത്സ തേടിയെത്തിയിരുന്നത്. ഇയാള്‍ ചികിത്സ നടത്തിയ അസം സ്വദേശിനി ബോധരഹിതയായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടര്‍ പിടിയിലായത്. സ്റ്റെതസ്‌കോപ്പ്, സിറിഞ്ച്, ഗുളികകള്‍, തുടങ്ങിയവ കണ്ടെടുത്തു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികയും ഡ്രിപ്പും നല്‍കി. തുടര്‍ന്ന് ഇവര്‍ ബോധരഹിതയായി. പരാതി ലഭിച്ചതോടെ പൊലീസെത്തി പരിശോധന നടത്തി.

 റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദേശത്തില്‍ഇന്‍സ്‌പെക്ടര്‍ രഞ്ജിത്, എസ്‌ഐമാരായ റിന്‍സ് എം തോമസ്, ബെര്‍ട്ടിന്‍ തോമസ്, എഎസ്‌ഐ ബിജു എസ്, സിപിഒമാരായ സലിം, ബാബു കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

click me!