
മലപ്പുറം : കാളികാവിൽ വില്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർശിദാബാദ് സ്വദേശി രാഹുൽ ആണ് അറസ്റ്റിലായത്. നിലമ്പൂർ ഡിവൈഎസ്പി വി.വി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 2. 30 മണിയോടെ പുറ്റമണ്ണ ആമപൊയിലിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. അവധിക്കായി നാട്ടിൽ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam