ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; അപകടം ളാഹ വിളക്കുവഞ്ചിയിൽ; 2 പേർക്ക് പരിക്കേറ്റു

Published : Jan 02, 2025, 02:55 PM IST
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; അപകടം ളാഹ വിളക്കുവഞ്ചിയിൽ;  2 പേർക്ക് പരിക്കേറ്റു

Synopsis

പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. 

പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 18 പേരടങ്ങുന്ന തീർത്ഥാടകസംഘം ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. വലിയ ​ഗർത്തമുള്ള ഭാ​ഗത്തേക്കാണ് മറിഞ്ഞ വാഹനം ബാരിയറിൽ തങ്ങിനിൽക്കുകയായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. തൂത്തുക്കുടി സ്വദേശികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവർക്ക് ​ഗുരുതരമല്ല. 

പതിവായി അപകടമുണ്ടാകുന്ന ബ്ലാക്ക് സ്പോട്ടാണ് വിളക്കുവഞ്ചി. പൊലീസ് ഇവിടെ പ്രത്യേക എയ്ഡ് പോസ്റ്റ് സംവിധാനം ഒരുക്കിയിരുന്നു. അതുകൊണ്ട് തന്നെ അപകടമുണ്ടായ ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസ് വാഹനത്തിൽ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മേഖലയിൽ കുറച്ചുകൂടി സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍
രാത്രി സ്‌കൂട്ടറോടിച്ച് മനോജ് എത്തിയത് പൊലീസിന് മുന്നിൽ; ഫൂട്ട് ബോർഡിലെ ചാക്കിൽ നിറച്ച് കടത്തിയ 450 പാക്കറ്റ് ഹാൻസുമായി പിടിയിൽ