ലോക്ക്ഡൗണ്‍ കാലത്ത് ചെടിച്ചട്ടികൾ നിർമ്മിച്ച് മിനി ടീച്ചറുടെ ചാലഞ്ച്

By Web TeamFirst Published May 5, 2020, 9:29 PM IST
Highlights

ലോക് ഡൗൺ കാലത്ത് വെറുതെയിരിക്കാതെ ചെടിച്ചട്ടികൾ നിർമിച്ച്  ഹൈസ്കൂൾ അധ്യാപികയായ മിനി. 

കോഴിക്കോട്: ലോക് ഡൗൺ കാലത്ത് വെറുതെയിരിക്കാതെ ചെടിച്ചട്ടികൾ നിർമിച്ച്  ഹൈസ്കൂൾ അധ്യാപികയായ മിനി. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗണിത അധ്യാപികയായ കരുവൻപൊയിൽ മലയിൽ അനിൽകുമാറിന്റെ ഭാര്യ മിനിയാണ് ഒഴിവുസമയങ്ങളിൽ വിവിധതരം ചെടിച്ചട്ടികൾ നിർമ്മിച്ച് ക്രിയാത്മകമായത്. 

സിമൻറ്, എം -സാൻഡ് എന്നിവ ഉപയോഗിച്ചാണ് ചെടിച്ചട്ടികൾ നിർമിക്കുന്നത്. വലുതും ചെറുതുമായി നൂറോളം ചെടിച്ചട്ടികളാണ് ഇതുവരെയായി മിനി ടീച്ചർ നിർമിച്ചിരിക്കുന്നത്. നിർമിച്ച ചെടിച്ചട്ടികൾ പെയിന്റടിച്ച് ഭംഗിയാക്കിയിട്ടുമുണ്ട്. 

മക്കളായ അഭിജാതും അഭിജ്യോതും അമ്മയുടെ സഹായത്തിനായി സജീവമായി രംഗത്തുണ്ട്. ചെടിച്ചട്ടികൾ നിർമിച്ചെങ്കിലും ലോക് ഡൗണായതിനാൽ ചട്ടികളിലേക്ക് ചെടികൾ ശേഖരിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഇപ്പോൾ ഇവർ.

click me!