ഷീല സണ്ണിയുടെ ബ്യൂട്ടി പാർലർ സന്ദർശിച്ച് മന്ത്രി; 'എക്‌സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല'

Published : Aug 04, 2023, 01:49 AM IST
ഷീല സണ്ണിയുടെ ബ്യൂട്ടി പാർലർ സന്ദർശിച്ച് മന്ത്രി; 'എക്‌സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ല'

Synopsis

ജാഗ്രതയോടെ കേസ് അന്വേഷിക്കണമെന്ന് എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജേഷ്

തൃശൂര്‍: വ്യാജ മയക്കുമരുന്ന് കേസില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന ഷീല സണ്ണിയുടെ ചാലക്കുടിയിലെ പുതിയ ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിച്ച് മന്ത്രി എംബി രാജേഷ്. ഷീല സണ്ണിക്കുണ്ടായ ദുരനുഭവം മനസിലാക്കി സമയത്ത് തന്നെ അവരെ ഫോണില്‍ ബന്ധപ്പെടുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നെന്ന് മന്ത്രി പറഞ്ഞു. 

'ഷീല സണ്ണിയെ വ്യാജ കേസില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥനെ ഉടന്‍ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ചു.' ആ സമയത്ത് തന്നെ അവരെ പ്രതി പട്ടികയില്‍നിന്നും നീക്കം ചെയ്തിരുന്നെന്നും മന്ത്രി സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 

'കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ആരാണ് തെറ്റ് ചെയ്തതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ എക്‌സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ല.' ജാഗ്രതയോടെ കേസ് അന്വേഷിക്കണമെന്ന് എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജേഷ് അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം യു.പി ജോസഫ്, ഏരിയാ സെക്രട്ടറി കെ.എസ് അശോകന്‍, ടി.പി ജോണി. കെ.പി തോമസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 

ഹാര്‍ബറുകളില്‍ മിന്നല്‍ പരിശോധന; ചെറുമത്സ്യങ്ങളെ പിടിച്ചവര്‍ക്കെതിരെ നടപടി
 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ