കോഴിക്കോട് ടിപ്പർ ലോറിയോടിച്ച 17കാരൻ പിടിയിൽ, അച്ഛനെതിരെയും കേസ്

Published : Jan 26, 2025, 11:38 AM IST
കോഴിക്കോട് ടിപ്പർ ലോറിയോടിച്ച 17കാരൻ പിടിയിൽ, അച്ഛനെതിരെയും കേസ്

Synopsis

ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു

കോഴിക്കോട്: ടിപ്പർ ലോറിയുമായി 17കാരൻ റോഡിലിറങ്ങി. കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിലാണ് സംഭവം. കുട്ടിയെ നാദാപുരം പൊലീസ് പിടികൂടി. കുട്ടിയുടെ പിതാവ് നജീബിന്‍റെ (46) പേരിൽ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പിക്കപ്പ് വാൻ ഓടിച്ച 12കാരൻ പിടിയിൽ

ആലപ്പുഴ ചേർത്തലയിൽ എംവിഡി പിക്കപ്പ് വാഹനം തടഞ്ഞതോടെ 12കാരൻ ഓടിരക്ഷപ്പെട്ടു. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

എംവിഡി ഉദ്യോഗസ്ഥരെ കണ്ട ഉടനെ കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്‍റെ താക്കോലുമായാണ് ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് എംവിഡി അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം നികുതി അടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. താക്കോൽ ഇല്ലാത്തതിനാൽ ക്രെയിൻ ഉപയോഗിച്ച് വാഹനം ചേര്‍ത്തല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

പിക്കപ്പ് വാനിൽ ഉയരത്തിൽ ടാര്‍പോളിൻ കെട്ടി അതിനുള്ളിലാണ് വഴിയോര കച്ചവടത്തിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അനുവദിച്ചതിലും കൂടുതൽ ഉയരത്തിൽ പിന്നിൽ കമ്പി ഉപയോഗിച്ച് അതിലേക്ക് ടാര്‍പോളിൻ വലിച്ചുകെട്ടിയുള്ള വാഹനം റോഡിലൂടെ പോകുന്നത് കണ്ട ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. 

രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ എംവിഡി തടഞ്ഞു; വാഹനമോടിച്ച 'കുട്ടി' ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്
വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ