വർക്കലയിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

Published : Mar 10, 2025, 08:50 AM IST
വർക്കലയിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

Synopsis

വര്‍ക്കലയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റിൽ. ബസ് കണ്ടക്ടറായ യുവാവും പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ് അറസ്റ്റിലായത്. 2023 മുതൽ 17കാരൻ സഹപാഠിയായ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 

തിരുവനന്തപുരം: വര്‍ക്കലയിൽ സഹോദരിമാരായ 13ഉം 17ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ. 17കാരനായ പ്ലസ് ടു വിദ്യാർത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖിൽ(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  പരവൂർ- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടർ ആണ് അഖിൽ.

2023 മുതൽ 17 കാരിയായ പെൺകുട്ടിയെ പ്രതികളിലൊരാളായ സഹപാഠികൂടിയായ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു വെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാരായ പെൺകുട്ടികളെയും 17കാരനെയും ബസിൽ വെച്ചാണ് കണ്ടക്ടര്‍ അഖിൽ പരിചയത്തിലാകുന്നത്.

ഇവരുമായി തന്ത്രപരമായി ചങ്ങാത്തം കൂടിയശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടികളുടെ അധ്യാപികമാരാണ് ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്.  17കാരനായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജുവനയിൽ ഹോമിലേക്ക് വിട്ടു. അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചായക്കടയുടെ പിൻവശത്ത് പോത്തുകുട്ടികളെ കെട്ടിയിടാൻ പോയി, മുന്നിൽ ഇരവിഴുങ്ങിയ നിലയിൽ വലിയ മലമ്പാമ്പ്, പിടികൂടി


 

PREV
click me!

Recommended Stories

സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ
കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു, 3 വയസുകാരന് ദാരുണാന്ത്യം