
ഇടുക്കി: മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി വാച്ചറെ റോഡരുകിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഞയറാഴ്ച വീട്ടിൽ നിന്നും മൂന്നാറിലേക്ക് പുറപ്പെട്ട വനംവകുപ്പ് വാച്ചറെയാണ് തലയാറിന് സമീപത്തെ പാതയോരത്ത് നിന്നും മൂന്നു ദിവസം കഴിഞ്ഞ് ഓട്ടോ ഡ്രൈവർ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് കാന്തല്ലൂരിൽ നിന്നും ഇടമലക്കുടി പരപ്പാർ കുടിയിലെ ആദിവാസി വാച്ചർ കോളന്തയപ്പൻ [42] രാജമല ഡ്യൂട്ടിക്കായി വീട്ടിൽ നിന്നും ബൈക്കിൽ പുറപ്പെട്ടത്.
എന്നാൽ ഇയാൾ ഡ്യൂട്ടിക്കെത്തിയില്ല. മൂന്നു ദിവസം കഴിഞ്ഞിട്ടും കൊളന്തപ്പനെപ്പറ്റി യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നത് വീട്ടുകാർ പരാതിയുമായി മൂന്നാർ പോലീസിനെ സമീപിച്ചു. ഇതിനിടെ ബുധനാഴ്ച വൈകുന്നേരം ഓട്ടോ ഡ്രൈവർ ഇയാളെ ലക്കത്തെ വനം വകുപ്പ് ഓഫീസിലെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന കൊളന്തയപ്പനെ വനപാലകർ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമീക ചികിൽസ നൽകിയതിനുശേഷം അടിമാലിയിലേക്ക് കൊണ്ടുപോയി. മുഖത്തും കൈകാലുകൾക്കുമാണ് പരിക്ക്. ഇയാൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam